വാർഷികവും യാത്രയയപ്പും

Tuesday 21 March 2023 12:07 AM IST
ചെങ്കിലാത്ത് ഗവ എൽ.പി സ്‌കൂൾ 74-ാമത് വാർഷികവും അദ്ധ്യാപക രക്ഷാകർതൃ സംഗമവും യാത്രയയപ്പു സമ്മേളനവും മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.വി.രത്നകുമാരി ഉത്ഘാടനം ചെയ്യുന്നു

മാന്നാർ: ചെങ്കിലാത്ത് ഗവ.എൽ.പി സ്‌കൂളിന്റെ 74-ാമത് വാർഷികവും അദ്ധ്യാപക രക്ഷാകർതൃ സംഗമവും യാത്രയയപ്പു സമ്മേളനവും മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർപേഴ്സൺ സ്വപ്ന അശോക് അദ്ധ്യക്ഷത വഹിച്ചു. സ്ക്കുൾ സീനിയർ അസിസ്റ്റന്റ് സഞ്ജീവ് പനമംഗലം സ്വാഗതം പറഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സൂര്യ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ വത്സല ബാലകൃഷ്ണൻ, വി.കെ. ഉണ്ണിക്കൃഷ്ണൻ, റിട്ട.എ.ഇ.ഒ ഉണ്ണിക്കൃഷ്ണൻ, രാമവർമ്മരാജ, ആർ.അശോക് കുമാർ, വി.നരേന്ദ്രൻ, പി.വി വർക്കി എന്നിവർ സംസാരിച്ചു. ആർ. അശോക് കുമാർ സമ്മാനദാനം നിർവ്വഹിച്ചു. വിനീത നന്ദി പറഞ്ഞു.