ഇനി ഊണിനൊപ്പം പഴങ്ങളും

Tuesday 21 March 2023 1:11 AM IST

ആലപ്പുഴ: കുട്ടികൾക്ക് ഇനി ഉച്ചയൂണിനൊപ്പം പഴങ്ങളുടെ മധുരവും. പഴവർഗങ്ങളുടെ പ്രാധാനവ്യം വിദ്യാർത്ഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ഗവ മുഹമ്മദൻസ് എൽ പി സ്‌കൂളിലാണ് ഫുഡ് ആൻഡ് ഫ്രൂട്ട്സ് പ്രൊജക്ട് എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. ഉച്ച ഭക്ഷണപദ്ധതിക്കൊപ്പമാണ് കുട്ടികൾക്ക് ആപ്പിൾ, പൈനാപ്പിൾ, തണ്ണിമത്തൻ, ഓറഞ്ച്, ചക്ക തുടങ്ങി വിവിധ തരം പഴങ്ങൾ വിളമ്പുന്നത്. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള പദ്ധതി കൺവീനർ കെ.എസ്.സജി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.കെ.ഷൈമ, അധ്യാപകരായ കെ.കെ.ഉല്ലാസ്, മാർട്ടിൻ പ്രിൻസ്, ലറ്റീഷ്യ, ഷൈനി, ബുഷ്‌റ, ആന്റണി, സുഹൈബ്, മുഹമ്മദ് തുടങ്ങിയർ നേതൃത്വം നൽകും. കൊവിഡിന് ശേഷം വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നഗരത്തിലെ പല വിദ്യാലയങ്ങളിലും പ്രാതൽ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചിരുന്നു. പഴവർഗ്ഗങ്ങളുടെ പ്രാധാന്യ വിളിച്ചോതി ഒരു പദ്ധതി ആവിഷ്ക്കരിക്കുന്നത് ആദ്യമായാണ്.

പഴവർഗ്ഗങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പഠിപ്പിച്ചത് പ്രാവർത്തികമാക്കുക വഴി കുട്ടികളുടെ സന്തോഷവും അവർ ആർജിച്ച അറിവുകൾ ഉറപ്പിക്കുകയുമാണ് ലക്ഷ്യം

-കെ.എസ്.സജി , കൺവീനർ

Advertisement
Advertisement