ജെ.എസ്.എസ് സ്ഥാപകദിനം
Tuesday 21 March 2023 12:13 AM IST
ആലപ്പുഴ: ജനാധിപത്യ സംരക്ഷണ സമിതിയുടെ 29 -മത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. കെ.ആർ. ഗൗരിയമ്മയുടെ വസതിയിൽ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.ആർ.പവിത്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുരേഷ് ബാബു, സെന്റർ അംഗം സി.എം. അനിൽ കുമാർ, ആർ.അശോകൻ, ജമീല ബഷീർ, ബേബി മോഹൻദാസ്, ദേവി ദേവരാജൻ, തങ്കമണി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ജി.എൻ. ശിവാനന്ദൻ സ്വാഗതം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ യോഗം തീരുമാനിച്ചു.