ഡൽഹി ബഡ്ജറ്റ്: അനുമതിയില്ല

Tuesday 21 March 2023 6:44 AM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇന്ന് ഡൽഹി സർക്കാരിന്റെ ബഡ്ജറ്റ് അവതരണം നടക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. സംസ്ഥാന ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി നിർബ്ബന്ധമായും ലഭിക്കേണ്ട അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തടഞ്ഞുവച്ചിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമാണിത്. നാളെ മുതൽ സർക്കാർ ജീവനക്കാർ, ഡോക്ടർമാർ, അദ്ധ്യാപകർ തുടങ്ങിയവരുടെയൊക്കെ ശമ്പളം മുടങ്ങും. ഇത് ഗുണ്ടായിസമാണെന്ന് കേജ്‌രിവാൾ പറഞ്ഞു.