അഭിനയത്തിനൊപ്പം 29കാരിക്ക്  എം ഡി എം എ കച്ചവടവും, പൊലീസ് പരിശോധനയ്‌ക്ക് എത്തിയപ്പോൾ  ആൺസുഹൃത്ത് ഓടി രക്ഷപ്പെട്ടു

Tuesday 21 March 2023 9:29 AM IST

തൃക്കാക്കര: എം.ഡി.എം.എയുമായി കഴക്കൂട്ടം സ്വദേശിനി പിടിയിൽ. കഴക്കൂട്ടം പറക്കാട്ടുവീട്ടിൽ അഞ്ജുകൃഷ്ണയെയാണ് (29) മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി നാർക്കോട്ടിക് സെല്ലും തൃക്കാക്കര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. യുവതി താമസിച്ചിരുന്ന തൃക്കാക്കര ഉണിച്ചിറ മോളത്ത് റോഡിലെ അപ്പാർട്ട്‌മെന്റിലെ കെട്ടിടത്തിന്റെ ഡൈനിംഗ് ഹാളിൽ നിന്ന് 55.98 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പൊലീസിനെ കണ്ടതോടെ സുഹൃത്ത് സമീർ ഓടിരക്ഷപ്പെട്ടു.

പൊലീസ് പറയുന്നത്: നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന യുവതി കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് കാസർകോട് സ്വദേശിയായ സമീറിനൊപ്പം ഉണിച്ചിറയിലെ അപ്പാർട്ട്‌മെന്റിൽ താമസം ആരംഭിച്ചത്. ഇരുവരും ബംഗളൂരുവിൽ നിന്ന് മയക്ക് മരുന്നുവാങ്ങി വില്പന നടത്തിവരികയായിരുന്നു.