പല സ്ത്രീകളുമായി ബന്ധമുള്ള പള്ളി വികാരി പതിനെട്ടുകാരിയുടെ നമ്പർ കൈക്കലാക്കിയത് അമ്മയിൽ നിന്ന്, പെൺകുട്ടിയെ നിർബന്ധിച്ചത് രണ്ട് കാര്യങ്ങൾക്ക്; നിർണായക വിവരങ്ങൾ പുറത്ത്

Tuesday 21 March 2023 12:13 PM IST

നാഗർകോവിൽ: പതിനെട്ടുകാരിയെ വൈദികൻ ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അഴകിയ മണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ലിറ്റിൽ ഫ്ളവർ ഫെറോന പള്ളി ഇടവകവികാരി ബെനഡിക്റ്റ് ആന്റോയാണ് (29) അറസ്റ്റിലായത്.

പേച്ചിപ്പാറയിൽ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അമ്മയുടെ കൈയിൽ നിന്നാണ് പള്ളിവികാരി പെൺകുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങിയത്.വീഡിയോ കോൾ ചെയ്യാനും പിന്നാലെ സെക്സ് ചാറ്റിനും നിർബന്ധിച്ചു. സമാനരീതിയിൽ മറ്റ് പെൺകുട്ടികളെയും ഇയാൾ ചൂഷണം ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് പതിനെട്ടുകാരി പൊലീസിനെ സമീപിച്ചത്. ഇതോടെ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈദികനും അനുയായികളും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിനിടയിൽ ഒരു സംഘമാളുകളെത്തി വൈദികനെ ആക്രമിച്ച് സ്വകാര്യ ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപും മൊബൈൽ ഫോണും തട്ടിയെടുത്തു. രണ്ട് ദിവസങ്ങൾക്ക് ശേഷം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വൈദികന്റെ ലാപ്‌ടോപ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പരിശോധിപ്പോൾ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് കണ്ടെത്തിയതായി സൈബർ ക്രൈം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ പതിനെട്ട് വയസിന് താഴെയുള്ളവരുണ്ടെങ്കിൽ പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.