പോക്സോ കേസ് അതിജീവിതയെ പേട്ടയിൽ നിന്ന് കാണാതായി; മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്
Tuesday 21 March 2023 1:02 PM IST
തിരുവനന്തപുരം: പേട്ടയിൽ നിന്ന് കാണാതായ പോക്സോ കേസ് അതിജീവിതയെ മിനിട്ടുകൾക്കുള്ളിൽ കണിയാപുരത്ത് നിന്ന് കണ്ടെത്തി. ഇന്ന് രാവിലെ വീട്ടിൽ നിന്നും കുട്ടിയെ കാണാതായതോടെ അമ്മ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നഗരത്തിൽ വ്യാപക അന്വേഷണം നടത്തി.
കണിയാപുരത്ത് വച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സുഹൃത്തിനൊപ്പമായിരുന്നു കുട്ടി. കാണാതെപോയി ഏതാനും മണിക്കൂറുകൾക്ക് ശേഷം സ്കൂളിലേയ്ക്ക് പരീക്ഷയെഴുതാൻ പോകുകയാണെന്നുള്ള ഫോൺകോൾ കുട്ടിയുടെ അമ്മയ്ക്ക് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.