കെൽട്രോണിൽ കോഴ്‌സുകൾ.

Wednesday 22 March 2023 12:37 AM IST

കോട്ടയം . കെൽട്രോണിന്റെ നോളജ് സെന്ററുകളിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ അഡ്മിഷനായി പട്ടികജാതി വിഭാഗം യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കെൽട്രോൺ സർട്ടിഫൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് ഹാർഡ്വേർ സർവീസ് ടെക്‌നീഷ്യൻ, അഡ്വാൻസ് ഡിപ്ലോമ ഇൻ ഐടി എനേബിൾഡ് സർവീസ് ആൻഡ് ബി പി ഒ, കെൽട്രോൺ സർട്ടിഫൈഡ് നെറ്റ് വർക്കിംഗ് പ്രൊഫഷണൽ, അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ എക്‌സലൻസ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കിൽ ട്രെയിനിംഗ് എന്നിവയാണ് കോഴ്സുകൾ. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. ഫോൺ. 04 81 23 04 03 1, 85 90 60 52 6.