വയോജനങ്ങൾക്ക് കരുതൽ പദ്ധതി.

Wednesday 22 March 2023 12:47 AM IST

വൈക്കം . വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി ആയുർവേദ ആശുപത്രികൾക്ക് മരുന്നുകൾ വിതരണം ചെയ്തു. ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലെ ആയുർവേദ ആശുപത്രികൾ വഴിയാണ് മരുന്നുകൾ 60 വയസ് തികഞ്ഞവർക്ക് സൗജന്യമായി നൽകുന്നത്. ഓരോ ആയുർവേദ ആശുപത്രികൾക്കും ഒരു ലക്ഷം രൂപയുടെ മരുന്നുകളാണ് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് നൽകുന്നത്. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രഞ്ജിത്ത് നിർവഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി എൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി.