നോവൽ സംവാദം

Wednesday 22 March 2023 12:12 AM IST

തൃശൂർ: മഹാഭാരതത്തെ, സമകാലിക സംഭവങ്ങളുടെയും പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിൽ പുനരാവിഷ്‌കരിച്ച് അവതരിപ്പിക്കുന്ന സർഗാത്മക കൃതിയാണ് 'ഹിഡിംബി'യെന്ന് പ്രൊഫ. എം. ഹരിദാസ്. പുരോഗമന കലാ സാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പി.ജി വായനക്കൂട്ടം പ്രതിമാസ സാഹിത്യ പരിപാടിയുടെ ഭാഗമായി നടന്ന നോവൽ സംവാദത്തിൽ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എൻ. വിനയകുമാറിന്റെ 'ഹിഡിംബി' നോവലിനെ ആസ്പദമാക്കിയുള്ള സംവാദത്തിൽ യു.കെ. സുരേഷ് കുമാർ മോഡറേറ്ററായി. ഡോ. സി. രാവുണ്ണി, അഡ്വ. വി.ഡി. പ്രേം പ്രസാദ്, വി. മുരളി, ഡോ. കെ.ജി. വിശ്വനാഥൻ, ടി.എ. ഇക്ബാൽ, ഡോ. സി.എഫ്. ജോൺ ജോഫി, ടി. ഗംഗാദേവി, ദർശന കളരിക്കൽ, ലക്ഷ്മി മാധുരി, രതി കല്ലട, ഡോ. ഡി. ഷീല, ടി.കെ. ജലീൽ, വി. അഭിമന്യു, നാരായണൻ കോലഴി എന്നിവർ സംസാരിച്ചു.