സാങ്കേതിക കലാമേള.

Wednesday 22 March 2023 12:13 AM IST

കോട്ടയം . യുവതലമുറയിലെ സാങ്കേതിക - കലാ പ്രതിഭകളെ കണ്ടെത്തുന്നതിനായി പാത്താമുട്ടം സെന്റ് ​ഗിറ്റ്സ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം ടെക്നോ - കൾച്ചറൽ ഫെസ്റ്റിവൽ (സാങ്കേതിക കലാമേള) 24 ന് സംഘടിപ്പിക്കും. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കോഡിംഗ്, വെബ് ഡിസൈൻ, ട്രഷർഹണ്ട്, ഫോട്ടോഗ്രഫി തുടങ്ങിയ ടെക്നോളജി ഇനങ്ങളും സ്പോട് ഡാൻസ്, സോളോ മ്യൂസിക് തുടങ്ങിയ സാംസ്കാരിക ഇനങ്ങളും വിവിധ തരത്തിലുള്ള വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഫോൺ . 97 46 28 58 38, 80 86 61 23 09.