കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ അവാർഡ്
Wednesday 22 March 2023 12:36 AM IST
തൃശൂർ: കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ നിർവഹിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ വി.പി. യമുന അദ്ധ്യക്ഷയായി.
ബോർഡ് അംഗങ്ങളായ പ്രൊഫ. എം.ടി. ജോസഫ്, എ. രാമചന്ദ്രൻ, വർഗീസ് ഉമ്മൻ എന്നിവർ സംസാരിച്ചു. ഡയറക്ടർ ബോർഡ് അംഗം ബങ്കുളം പി. കുഞ്ഞികൃഷ്ണൻ സ്വാഗതവും, ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ പി.എ. ഫാത്തിമ നന്ദിയും പറഞ്ഞു. വരുംദിവസങ്ങളിൽ സംസ്ഥാനത്താകെ ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസുകൾ മുഖേന ഉന്നത വിദ്യാഭ്യാസ ധനസഹായ വിതരണം നടക്കും. സംസ്ഥാനത്ത് ഇത്തവണ ലഭിച്ച 201 ഉന്നത വിദ്യാഭ്യാസ അപേക്ഷകൾക്കുള്ള ധനസഹായമാണ് ക്ഷേമനിധി ബോർഡ് വിതരണം ചെയ്യുക.