ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.
Wednesday 22 March 2023 12:53 AM IST
കോട്ടയം . നിയമബിരുദധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ജ്വാല പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൽ ഇന്റേൺഷിപ്പിന് അവസരം. രണ്ട് വർഷത്തേക്ക് താത്കാലിക നിയമനമാണ്. എൽ എൽ ബി, എൽ എൽ എം യോഗ്യതയുള്ളവരും എന്റോൾമെന്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയവർക്കുമാണ് അവസരം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എന്റോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള പ്രൊഫോർമ പൂർത്തീകരിച്ച് അപേക്ഷ സമർപ്പിക്കണം. അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷിക്കേണ്ടത്. ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു ജില്ലയിലേക്കോ ഹെക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസിലേക്കോ ഏപ്രിൽ 20 നകം അപേക്ഷിക്കാം. ഫോൺ. 04 81 25 62 50 3.