ഗ്ളാമർ ഫോട്ടോ ഷൂട്ടുമായി വീണ്ടും സാധിക

Wednesday 22 March 2023 2:22 AM IST

ലുക്ക് ഏതായാലും സാധിക വേണുഗോപാൽ പൊളിച്ചടുക്കും. അടിപൊളി ഗ്ളാമറസ് ലുക്കിൽ എത്തിയ സാധികയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അതീവ ഗ്ളാമറസായാണ് ചിത്രങ്ങളിൽ സാധിക പ്രത്യക്ഷപ്പെടുന്നത്. സിനിമ പോലെ യാത്രകളെയും ഏറെ പ്രണയിക്കുന്ന താരമാണ് സാധിക. വിവിധ വിഷയങ്ങളിൽ നിലപാടുകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലെ സൈബർ അറ്റാക്കിംഗിനെതിരെയും ശക്തമായി പ്രതികരിക്കാറുണ്ട്.

ഓർക്കൂട്ട് ഒരു ഓർമക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധികയുടെ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം.എൽ.എ മണി പത്താം ക്ളാസും ഗുസ്തിയും , പൊറിഞ്ചു മറിയം ജോസ്, പാപ്പൻ, ആറാട്ട്, മോൺസ്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

Advertisement
Advertisement