സിക്സ് പാക്കിൽ ഇനി സാമന്ത

Wednesday 22 March 2023 2:24 AM IST

നടൻമാരെ വെല്ലുന്ന ഫിറ്റ്നസിൽ സിക്സ് പാക്കിൽ സാമന്ത . സാമന്തയുടെ പുതിയ വർക്കൗട്ട് ചിത്രങ്ങൾ കണ്ട് അഭിനന്ദിച്ച് നടിമാരായ രാകുൽ പ്രീത് സിംഗും ശ്രേയ ശരണും. സാമന്തയുടെ ശാരീരിക ക്ഷമത വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ. വർക്കൗട്ട് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ താരം പങ്കുവയ്ക്കുകയും ചെയ്തു. ചിത്രങ്ങളിൽനിന്ന് സിക്സ് പാക്കുകൾ വ്യക്തമാണ്. അടുത്തിടെ സിറ്റാഡൽ എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ സാമന്തയ്ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് മുടക്കം വന്ന വർക്കൗട്ട് കഴിഞ്ഞ ദിവസം പുനരാരംഭിക്കുകയും ചെയ്തു. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യൻ പതിപ്പിൽ വരുൺ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

അതേസമയം ശാകുന്തളം ആണ് റിലീസിന് ഒരുങ്ങുന്ന സാമന്ത ചിത്രം. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കിയ സിനിമയിൽ സാമന്തയാണ് ശകുന്തള. ദുഷ്യന്തനാകട്ടെ മലയാളത്തിന്റെ യുവതാരം ദേവ് മോഹനും. ഏപ്രിൽ 14 ന് ചിത്രം റിലീസ് ചെയ്യും.