കൈയിൽ ജ്യൂസ്, പർപ്പിൾ ഗൗണിൽ ഹണിറോസ്

Wednesday 22 March 2023 2:26 AM IST

പുത്തൻ ലുക്കിൽ ഓരോ ദിവസവും ഞെട്ടിക്കുന്ന താരമാണ് ഹണി റോസ്. കൈയിൽ ജ്യൂസുമായി പർപ്പിൾ ഗൗണിൽ ഫോട്ടോ ഷൂട്ടിനിടെ പകർത്തിയ വീഡിയോ ഹണി റോസ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു .അൾട്രാ മോഡേൺ ലുക്കിലാണ് ഹണി അധികവും പ്രത്യക്ഷപ്പെടുക. ഉദ്ഘാടനങ്ങളുടെ രാഞ്ജി എന്ന വിളിപ്പേര് ആരാധകർ നൽകിയിട്ടുണ്ട്. വൈറ്റ് ഷർട്ടും ഫ്ളോറൽ ഡിസൈനിലുള്ള പാന്റ്സും അണിഞ്ഞു മോഡേൺ ലുക്കിൽ അടുത്തിടെ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ട്രോളുന്ന പോസ്റ്റുകൾ ഹണി സമൂഹമാദ്ധ്യമങ്ങളിൽ പങ്കവയ്ക്കാറുണ്ട്. ട്രോളിനെ പോസിറ്റീവായി കാണുന്നതാണ് ഹണിയുടെ രീതി. ഉദ്ഘാടനം ചെയ്യുന്ന സ്ഥാപനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കും.നന്ദമുരി ബാലകൃഷ്ണയുടെ നായികയായി വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഹണി. വീര സിംഹ റെഡ് ഡി ഏറെ ആരാധകരെ നേടി കൊടുത്തു. വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മോൺസ്റ്റർ ആണ് അവസാനം റിലീസ് ചെയ്ത മലയാള സിനിമ. മോൺസ്റ്ററിൽ നായികയായും പ്രതിനായികയായും തിളങ്ങി.