ആലാമിപ്പള്ളിയിൽ തണ്ണീർ പന്തൽ
Tuesday 21 March 2023 9:55 PM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അലമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പീപ്പിൾസ് വെൽഫയർ കോ ഓപ് സൊസൈറ്റിയും കാഞ്ഞങ്ങാട് നഗരസഭയും സംയുക്ത ആഭിമുഖ്യത്തിൽ സ്ഥാപിച്ച തണ്ണീർ പന്തലിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേർസൺ കെ.വി.സുജാത, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഹോസ്ദുർഗ് കെ.രാജഗോപാലന് കുടിവെള്ളം നൽകി നിർവഹിച്ചു. പീപ്പിൾസ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എൻ.പ്രിയേഷ് അദ്ധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് കെ.വി.ജയപാൽ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ലത, അനീശൻ, മുഹമ്മദ് അലി, മയാകുമാരി എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി സ്വാഗതവും പീപ്പിൾസ് വെൽഫയർ സംഘം സെക്രട്ടറി ഉഷ നന്ദിയും പറഞ്ഞു.