അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

Tuesday 21 March 2023 9:56 PM IST

കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഖാദി തൊഴിലാളികൾ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി.തൊഴിൽ സ്ഥാപനങ്ങൾക്ക് മുന്നിലാണ് സമരം നടത്തുന്നത്.കൂലി കുടിശിക ഉടൻ നൽകുക, നിയമാനുസൃത മിനിമം കൂലി എല്ലാ മാസവും നിശ്ചിത തീയതിക്ക് ലഭ്യമാക്കുക തൊഴിൽ സ്തംഭനം ഒഴിവാക്കുക തൊഴിൽ ഉപകരണങ്ങൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഖാദി തൊഴിലാളികൾ അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നത്. സിഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. പി.ഓമന അദ്ധ്യക്ഷത വഹിച്ചു. എം.ലക്ഷ്മി സ്വാഗതം പറഞ്ഞു. പി.നാരായണി,​ വി.വി.പ്രസന്നകുമാരി,​ എ.മാധവൻ,​ യു.തമ്പാൻ നായർ,​ കെ.വി.രാഘവൻ,​ ടി.വി.കരിയൻ കാറ്റാടി കുമാരൻ,​ എം.ആർ.ദിനേശൻ,​ ടി.കുട്ട്യൻ, പി.കൃഷ്ണൻ ടി.കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.