സംരംഭ സാദ്ധ്യതാ വിശകലനം

Tuesday 21 March 2023 9:59 PM IST

പയ്യന്നൂർ : നഗരസഭയുടെ "കൂടെയുണ്ട് കരുതലോടൊപ്പം '' കാമ്പയിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷ മിഷൻ പദ്ധതി വിശദീകരണ ക്യാമ്പയിനും വ്യവസായ വകുപ്പിന്റെ സംരംഭസാദ്ധ്യത വിശകലന ശില്പശാലയും സംഘടിപ്പിച്ചു. കാറമേൽ യുവശക്തി വായനശാലയിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്കും, കുട്ടികൾക്കും നിർദ്ധനരായ കുടുംബങ്ങൾക്കും ആവശ്യമായ പദ്ധതികൾ, സേവനങ്ങൾ, ജീവിതനിലവാരം മെച്ചപ്പെടുന്നതിനുള്ള പ്രവർത്തനങ്ങൾ ,സാമൂഹ്യ സുരക്ഷമിഷൻ പദ്ധതികൾ,സേവനങ്ങൾ എന്നിവ സംബന്ധിച്ച് സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ല കോർഡിനേറ്റർ കെ.അനീഷ് വിശദീകരിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സി.ജയ , കൗൺസിലർമാരായ ടി.ദാക്ഷായണി, ഒ.സുമതി, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ പി.പി.ലീല, പി.എം.എ.വൈ ലൈഫ് എസ്.ഡി.എസ്. നൈമിമോൾ തോമസ്, കെ.ജി.സ്മിത, പി.സി.ഷൈനി , കെ.അനുശ്രീ എന്നിവർ സംസാരിച്ചു.