'ഓസ്‌കാർ തിളക്കത്തിന് മാറ്റ് കൂട്ടി വാഹന പ്രേമികൾ; 'നാട്ടു  നാട്ടു'  ഗാനത്തിനൊപ്പം താളം പിടിച്ച് 150 ഓളം  ടെസ്‌ല  കാറുകൾ,​ വീഡിയോ

Tuesday 21 March 2023 10:00 PM IST

എസ് എസ് രാജമൗലിയുടെ ചിത്രമായ 'ആർ ആർ ആറി'ലെ ഗാനങ്ങൾ ലോകമൊമ്പാടുമുള്ള പ്രേക്ഷക ശ്രദ്ധ നേടിയതാണ്. അതിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് 95​-ാ​മ​ത് ​ഓ​സ്കാ​റിൽ ​ ​ ​ഒ​റി​ജി​ന​ൽ​ ​സോംഗ് ​വി​ഭാ​ഗ​ത്തി​ൽ​ ​പു​ര​സ്കാ​രം​ ​ലഭിച്ചിരുന്നു. ഇപ്പോഴിതാ ടെസ്‌ല കാറുകൾ ഉപയോഗിച്ച് ഈ ഗാനത്തിൽ ലെെറ്റ് ഷോ നടത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

'നാട്ടു നാട്ടു' ആരാധകരായ അമേരിക്കയിലെ ന്യൂജേഴ്സിയിലെ വാഹനപ്രേമികളുടെ ഒരു റോഡ് ഷോയാണ് വീഡിയോയിൽ ഉള്ളത്. 150 ഓളം ടെസ്‌ല കാറുകളെ അണിനിരത്തിയാണ് ഈ അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയത്. ആർ ആർ ആറിന്റെ ട്വിറ്റർ പേജിലാണ് ഈ ഷോയുടെ വീഡിയോ ആദ്യം പോസ്റ്റു ചെയ്തത്.

ഒരു പാർക്കിംഗ് സ്ഥലത്ത് ഡസൻ കണക്കിന് ടെസ്‌ല കാറുകൾ പാട്ടിന്റെ ബീറ്റുകൾക്ക് അനുസരിച്ച് ഹെഡ്‌ലൈറ്റുകൾ കത്തിക്കുകയും അണയ്ക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. പാട്ടിന്റെ ബീറ്റിനെ ആശ്രയിച്ച് ചുവപ്പും വെള്ളയും നിറങ്ങൾ മാറി ലെെറ്റിൽ വരുന്നതും കാണാം. ടെസ്‌ല ടോയ് ബോക്‌സ് എന്ന ഫീച്ചര്‍ ആണ് ഇവിടെ ഉപയോഗിച്ചത്. ഇതിലൂടെ കാറുകളിലുള്ള പാട്ടുകള്‍ക്കനുസരിച്ച് ലൈറ്റ് ഷോ നടത്താം.

Advertisement
Advertisement