ഹോട്ടൽ വ്യാപാരികളെ കൊള്ളയടിക്കുന്നു
കാസർകോട് :രാജ്യത്തെ ഇന്ധന കമ്പനികൾ ഹോട്ടൽ വ്യാപാരികളെയും ജനങ്ങളെയും കൊള്ളയടിക്കുകയാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ അഭിപ്രായപ്പെട്ടു. പാചക ഗ്യാസ് വിലവർദ്ധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് നടന്ന പോസ്റ്റ് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധന കമ്പനികൾ ഒരു വർഷം 165 ശതമാനം വിലവർദ്ധനവാണ് ഈടാക്കുന്നത് . ഹോട്ടലുകൾ അടച്ചു പൂട്ടേണ്ട സാഹചര്യം ഉണ്ടാക്കുന്ന രീതിയിലുള്ള വർദ്ധനവ് ഒരുതരത്തിലും അംഗീകരിക്കാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ജില്ലാ പ്രസിഡന്റ് അബ്ദുള്ള താജ് അദ്ധ്യക്ഷത വഹിച്ചു..ജില്ലാ സെക്രട്ടറി നാരായണ പൂജാരി, ട്രഷറർ രാജൻ കളക്കര , സംസ്ഥാന സെക്രട്ടറിമാരായ സിൽ ഹാദ്, മുഹമ്മദ് ഗസാലി ,സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ സത്യനാഥൻ ബോവിക്കാനം, അജേഷ് നുള്ളിപ്പാടി, ജില്ല വർക്കിംഗ് പ്രസിഡന്റ് ഷംസുദ്ദീൻ കാഞ്ഞങ്ങാട്, കാസർകോട് യൂണിറ്റ് പ്രസിഡന്റ് വസന്തകുമാർ തുടങ്ങിയവർ സംസാരിച്ചു.