സോഷ്യൽ ഫോറസ്ട്രി വനദിനാചരണം

Tuesday 21 March 2023 10:10 PM IST

കാസർകോട്: ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗം അന്താരാഷ്ട്ര വനദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലക‍ൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കൺസർവേറ്റർ പി.ധനേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സീക്ക് പയ്യന്നൂർ ഡയറക്ടർ ടി.പി.പത്മനാഭൻ ക്ലാസെടുത്തു. വനമിത്ര പുരസ്കാര ജേതാവ് സത്യനാരായണ ബേളേരിക്കും കാവ് സംരക്ഷണ പ്രവർത്തകർക്കും പുരസ്കാരങ്ങൾ നൽകി. ഡി.എഫ്.ഒ പി.ബിജു, കാസർകോട് ഗവ.കോളേജ് പ്രിൻസിപ്പൽ ഡോ.എ.എൽ.അനന്തപത്മനാഭൻ, നഗരസഭാ കൗൺസിലർ കെ.സവിത, കോളജ് വൈസ് പ്രിൻസിപ്പൽ ലിയാഖത്ത് അലി, ബോട്ടണി വിഭാഗം മോധാവി ഡോ.ഇ.ജെ.ജോസ് കുട്ടി, സുവോളജി വിഭാഗം മേധാവി ഡോ.പി.വി.മിനി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആസിഫ് ഇഖ്ബാൽ, ബോട്ണി വിഭാഗം അദ്ധ്യാപകൻ പി.ബിജു, കാസർകോട് ഫ്ലൈയിംഗ് സ്ക്വാഡ് റേ​​ഞ്ച് ഫോറസ്റ്റ് ഓഫിസർ വി.രതീശൻ, ഹോസ്ദുർഗ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി.അരുണേഷ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.പി.ശ്രീജിത്ത്, ഫോറസ്റ്റ് ഓഫിസർ കെ.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.