ഒറ്റത്തവണ തീർപ്പാക്കൽ.
Thursday 23 March 2023 1:12 AM IST
കോട്ടയം . വ്യവസായ വകുപ്പിൽ നിന്ന് അനുവദിച്ച മാർജിൻ മണി വായ്പ തിരിച്ചടവ് കുടിശ്ശികയായിട്ടുള്ള സംരഭകർക്കായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് ഉടമയായ യഥാർത്ഥ വായ്പക്കാരൻ മരണപ്പെടുകയും സ്ഥാപനം പ്രവർത്തനരഹിതവും സ്ഥാപനത്തിന്റെ ആസ്തികൾ വായ്പാ തിരിച്ചടവിന് സാദ്ധ്യമല്ലാത്തതുമായ സാഹചര്യത്തിൽ കുടിശ്ശിക തുക പൂർണ്ണമായും എഴുതിത്തള്ളും. വായ്പക്കാരന്റെ അനന്തരാവകാശിയുടെ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം സമർപ്പിക്കണം. മറ്റുള്ള എല്ലാ മാർജിൻ മണി വായ്പകളിലും തുക ഒറ്റത്തവണയായോ 50 ശതമാനം ആദ്യഗഡുവായും അവശേഷിക്കുന്ന തുക ജൂൺ മൂന്നിനകം രണ്ടു ഗഡുക്കളായും അടച്ചു തീർക്കാം. ഫോൺ .ജില്ലാ വ്യവസായ കേന്ദ്രം . 04 81 25 70 18 2.