വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു
Tuesday 21 March 2023 10:14 PM IST
കൂത്തുപറമ്പ്:ലോകവന ദിനത്തോടനുബന്ധിച്ച് കണ്ണവം ആദിവാസി മേഖലകളിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. കോളനി നിവാസികൾക്ക് സൗജന്യമായി പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. കിറ്റ് വിതരണോദ്ഘാടനം കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അഖില്‍നാരായണൻ നിർവ്വഹിച്ചു. വൃക്ഷത്തൈകളുടെ നടീൻ ഉദ്ഘാടനം കക്കോത്ത് പ്രഭാകരൻ നിർവഹിച്ചു. ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. വാർഡ് മെമ്പർ എംപി ഷിബു അദ്ധ്യക്ഷത വഹിച്ചു. പാര ലീഗൽ വളണ്ടിയർ വാഴയിൽ ഭാസ്കരൻ , പ്രമോട്ടർ ജിജോ മോൾ ,കെ കെ ദിനേശൻ ,ഫോറസ്റ്റ് ജീവനക്കാരൻ സി പി ബിജു തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി പ്രവർത്തകൻ കക്കോത്ത് പ്രഭാകരന്റെ മട്ടുപ്പാവിൽ തയ്യാറാക്കിയ തൈകളാണ് വിതരണം ചെയ്തത്.