ആയിരം കുളങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം

Wednesday 22 March 2023 7:43 AM IST

വെഞ്ഞാറമൂട്: ജലദിനം പ്രമാണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം നിർമ്മിച്ച 1000 കുളങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വാമനപുരം ഗ്രാമ പഞ്ചായത്തിലെ കളമച്ചൽ അയിലത്തുവിളാകം ചിറ ഉദ്ഘാടനം ചെയ്തു മന്ത്രി എ.ബി. രാജേഷ് നിർവഹിക്കും.ഇന്ന് രാവിലെ 11 ന് ഡി.കെ.മുരളി എം.എൽ എ അദ്ധ്യക്ഷത വഹിക്കും.വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ സ്വാഗതം പറയും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സരേഷ് കുമാർ,വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി.കോമളം,തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.