വേങ്കമല ഭഗവതി പുരസ്കാരം എം.ജയചന്ദ്രന് സമ്മാനിച്ചു
Wednesday 22 March 2023 7:46 AM IST
വെഞ്ഞാറമൂട്: വേങ്കമല ഭഗവതി ക്ഷേത്രത്തിലെ ദേശീയ മഹോത്സവത്തിന്റെ ഭാഗമായി നൽകുന്ന വേങ്കമല ഭഗവതി പുരസ്‌കാരം സംഗീത സംവിധായകനും ഗായകനുമായ എം.ജയചന്ദ്രന് ഡി.കെ.മുരളി എം.എൽ.എ സമ്മാനിച്ചു.പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.വേങ്കമല ദേവീ മൃതസഞ്ജീവനി പുരസ്‌കാരം ഡോ.നിജുവിനും,വേങ്കമല ദേവീ സേവൻ പുരസ്‌കാരം പ്രതീപ് നാരായണനും വേങ്കമല നാട്ടു സമൃദ്ധി പുരസ്‌കാരം ശശിധരൻ നായർക്കും സമ്മാനിച്ചു.ക്ഷേത്രം പ്രസിഡന്റ് എംഎസ്.സുബീഷ്,സെക്രട്ടറി എസ്.ആദർശ്,ട്രഷറർ ശ്രീലാൽവേങ്കമല,പ്രഭാത് അഞ്ചാം കല്ല്,ഷിബുകുമാർ വേങ്കമല,വിജയൻമുക്കാല, സുനിൽകുമാർ മാങ്കുഴി തുടങ്ങിയവർ സംസാരിച്ചു.