രമണി ഗിരി അൻസേരയുടെ ചിത്ര പ്രദർശനത്തിന് തുടക്കമായി

Wednesday 22 March 2023 12:22 AM IST

ആലപ്പുഴ: ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരി ആലപ്പുഴ പൂന്തോപ്പ് സ്വദേശി രമണി ഗിരി അൻസേരയുടെ ചിത്ര പ്രദർശനത്തിന് ആലപ്പുഴ ലളിതകലാ അക്കാദമിയിൽ തുടക്കമായി. 73-ാം വയസിൽ 73 ചിത്രങ്ങൾ വരച്ചാണ് ശ്രദ്ധനേടുന്നത്. അൻസേര സ്‌കൂൾ ഓഫ് ആർട്‌സിന്റെ ബാനറിൽ ആരംഭിച്ച പ്രദർശനം ഏപ്രിൽ 5 വരെ തുടരും. ചിത്രപ്രദർശനം ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. മാവേലിക്കര രാജ രവിവർമ്മ സ്‌ക്കൂൾ ഒഫ് ഫൈൻ ആർട്‌സ് ലക്ച്ചർ ലിൻസി സാമുവൽ, ചിത്രകാരൻ കെ.മോഹൻകുമാർ, സായ് ശ്രീധർ കുറ്റുവേലി, കൗൺസിലർ പി.രതീഷ്, മോണിംഗ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഷൈനി മൈക്കിൾ, സെന്റ് ജോസഫ്‌സ് കോളേജ് അസി.പ്രൊഫ. മേരി റിയ ഡിക്കോത്ത്, ചിത്രകലാ അദ്ധ്യാപകരായ മഞ്ജു ബിജുമോൻ, ഡെൽഫിൻ ജോണി, അദ്ധ്യാപക അവാർഡ് ജേതാവ് ആസിഫ ഖാദർ, കൂറ്റുവേലി അനിൽകുമാർ, കാർട്ടൂണിസ്റ്റും രമണിയുടെ മകനുമായ രാകേഷ്അൻസേര എന്നിവർ സംസാരിച്ചു.