നെല്ല് സംഭരണം അട്ടിമറിക്കരുത്

Wednesday 22 March 2023 12:26 AM IST

ആലപ്പുഴ : നെല്ല് സംഭരണത്തിൽ കൂടുതൽ കിഴിവ് ആവശ്യപ്പെട്ട് കർഷകരെ ചൂഷണം ചെയ്യുന്ന മില്ലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ആവശ്യപ്പെട്ടു. കുട്ടനാടൻ മേഖലയിൽ നെല്ല് സംഭരണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. കിഴിവില്ലാതെ നെല്ല് സംഭരിക്കാൻ മുന്നോട്ടു വന്ന മില്ലുകളെ ഏജന്റുമാർ പിന്തിരിപ്പിച്ച സംഭവം വരെയുണ്ടായി. വേനൽമഴ തുടങ്ങിയ സാഹചര്യത്തിൽ സംഭരണം ഇനിയും വൈകിയാൽ അത് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കും. നെല്ലിന്റെ താങ്ങുവില സമയോചിതമായി പരിഷ്‌കരികണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.