'എന്റെ അടുക്കളയ്ക്ക് എന്റെ തോട്ടം'

Wednesday 22 March 2023 12:27 AM IST

ആലപ്പുഴ: സ്ഥാപനങ്ങളിലും വീടുകളിലും വിഷരഹിത പച്ചക്കറി ഉൽപാദനം ലക്ഷ്യമിട്ടും, ജൈവകൃഷി സംസ്‌കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായും നടത്തുന്ന 'എന്റെ അടുക്കളയ്ക്ക് എന്റെ തോട്ടം' പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ജൈവസംരക്ഷണ പ്രവർത്തകനും ജൈവകൃഷി പ്രചാരകനുമായ ഫിറോസ് അഹമ്മദാണ് പദ്ധതിക്ക് പിന്നിൽ. പദ്ധതിയുടെ ഉദ്ഘാടനം സബ് കളക്ടർ സൂരജ് ഷാജി നിർവഹിച്ചു.സാഫ്രോൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഹാരിസ് രാജ, പി.ടി.ചാക്കോ ഫൗണ്ടേഷൻ ചെയർമാൻ ജോണിമുക്കം തുടങ്ങിയവർ പങ്കെടുത്തു. വെണ്ട, പച്ചമുളക്, തക്കാളി, വഴുതന, കോളിഫ്ലവർ, കാബേജ് അടക്കമുള്ള പച്ചക്കറിത്തൈകളാണ് വിതരണം ചെയ്യുന്നത്.