സെക്രട്ടേറിയറ്റ് ധർണ
Wednesday 22 March 2023 12:28 AM IST
ആലപ്പുഴ : അസംഘടിത തൊഴിലാളി ക്ഷേമപെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുക, ക്ഷേമനിധിയിലെ വിവിധ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അസംഘടിത തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ആർ.സജിലാൽ അദ്ധ്യക്ഷനായി. എലിസബത്ത് അസീസി,സി.പി.മുരളി, മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്,ടി.കെ.സുധീഷ്,എം.ഗംഗാധരൻ, വിജയ വിൽസൺ, മേഴ്സി ഹർബർട്ട്,ജോയ് സി.കമ്പക്കാരൻ,ബി.ജയകുമാർ എന്നിവർ സംസാരിച്ചു.