സ്വപ്നയ്ക്കെതിരെ അന്വേഷണത്തിന് പ്രത്യേകസംഘം

Wednesday 22 March 2023 12:30 AM IST

തളിപ്പറമ്പ്: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തി അപകീർത്തികരമായ ആരോപണമുന്നയിക്കുകയും സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷിന്റെ പരാതി അന്വേഷിക്കാൻ കണ്ണൂർ റൂറൽ എസ്.പി ഹേമലതയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. തളിപ്പറമ്പ് പൊലീസിന് നൽകിയ പരാതിയിലാണ് ഡി.ജി.പി അന്വേഷണസംഘത്തെ പ്രഖ്യാപിച്ചത്. അസി.കമ്മിഷണർ ടി.കെ.കുമാർ,തളിപ്പറമ്പ് ഡിവൈ.എസ്.പി എ.വി.ദിനേശൻ,ശ്രീകണ്ഠപുരം സി.ഐ.രാജേഷ് മാരാങ്കലത്ത്,തളിപ്പറമ്പ് വനിതാ സെൽ എസ്.ഐ ഖദീജ,ഡിവൈ.എസ്.പി ഓഫീസിലെ എസ്.ഐ തമ്പാൻ,തളിപ്പറമ്പിലെ സീനിയർ സി.പി.ഒ അരുൺ,കണ്ണൂർ റൂറൽ സൈബർ സെൽ ലെ വിജേഷ് എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്.