മഹിളാമോർച്ച പ്രതിഷേധം

Wednesday 22 March 2023 12:31 AM IST

അമ്പലപ്പുഴ: വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അദ്ധ്യാപകനെതിരെ രക്ഷിതാക്കൾ നൽകിയ പരാതി പൂഴ്ത്തിയ പ്രഥമാധ്യാപികയ്ക്കെതിരെ നടപടി എടുക്കുക, ആരോപണ വിധേയനായ അദ്ധ്യാപകനെ സർവ്വീസിൽ നിന്നും നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ മോർച്ച അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാക്കാഴം എസ്.എൻ.വി ടി.ടി.ഐക്ക് മുന്നിൽ സമരം നടത്തി. ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മഞ്ജു ഷാജി അദ്ധ്യക്ഷയായി. സന്ധ്യ സുരേഷ്, അനിൽ പാഞ്ചജന്യം, ബീനകൃഷ്ണകുമാർ, ജ്യോതി ലക്ഷ്മി, കെ രമണി, ശ്രീക്കുട്ടി അരുൺ, പത്മലത സുരേഷ്, എ.ആർ.ഹരികൃഷ്ണൻ, കെ.സി.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.