എസ്.വൈ.എസ് കൺവെൻഷൻ 

Wednesday 22 March 2023 12:47 AM IST

മാന്നാർ: എസ്.വൈ.എസ് മാന്നാർ മേഖല കൺവൻഷനും മജ്‌ലിസുന്നൂർ വാർഷികവും ജില്ലാ പ്രസിഡന്റ് നവാസ് അഷ്റഫി പാനൂർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഹാജി ഇക്ബാൽ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, ജില്ലാ വർക്കിംഗ് സെക്രട്ടറി അഷ്റഫ് വണ്ടാനം, ജില്ലാ സെക്രട്ടറി സിദ്ധിഖ് വീയപുരം, ജില്ലാ ട്രഷറർ ബഷീർ സഫാ കായംകുളം, ഹാഷിം വണ്ടാനം, ഉസ്മാൻ ആയാപറമ്പ്, ഉമ്മർകുഞ്ഞ് ആയാപറമ്പ് എന്നിവർ സംസാരിച്ചു. എൻ.ഐ സുബൈർ, പി.എ ബഷീർ കുട്ടി, ഷംസുദ്ദീൻ, എം.എ ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.