ഇസ്ളാമബാദ്: പാകിസ്ഥാൻ മുൻപ്രസിഡന്റ് ഇമ്രാൻഖാനെതിരെ തീവ്രവാദക്കുറ്റമാരോപിച്ച് ചാർജ് ചെയ്ത കേസിൽ ഒരാഴ്ചത്തെ ജാമ്യമനുവദിച്ച് ലാഹോർ കോടതി. തോഷഖാന അഴിമതിക്കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് അറസ്റ്റിനൊരുങ്ങിയ പൊലീസിനെതിരെ ജനക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നും സംഘർഷത്തിനും കലാപത്തിനും ആഹ്വാനം ചെയ്തു എന്നുമുള്ള കേസിലാണ് ജാമ്യം. കഴിഞ്ഞ ആഴ്ച ഇമ്രാന്റെ വീടിന് പുറത്ത് അനുയായികൾ അറസ്റ്റിനെത്തിയ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. തോഷഖാന അഴിമതിക്കേസ് പരിഗണിക്കുന്നത് ഈ മാസം അവസാനത്തേക്ക് നീട്ടിയിട്ടുണ്ട്.