പീഡനം; ദന്ത ഡോക്ടർ അറസ്റ്റിൽ

Wednesday 22 March 2023 1:15 AM IST

വിഴിഞ്ഞം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ സുബിനം ഹൗസിൽ സുബി എസ്. നായർ (32)​ ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വർക്കലയിൽ ഇയാൾ സുബീസ് ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുന്നുണ്ട്. കഴിഞ്ഞ ജൂലായിൽ പരിചയപ്പെട്ട 28കാരിയായ വിദ്യാർത്ഥിയെ വിഴിഞ്ഞം,​ കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പകർത്തിയ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴിനൽകി. വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. പെൺകുട്ടി ഗർഭച്ഛിദ്രത്തിനും വിധേയയായി. പ്രതി നേരത്തെ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹമോചിതനാണ്. പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാത്സംഗത്തിനും ഐ.ടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.