ഒളിവിലായിരുന്ന പ്രതി പിടിയിൽ

Wednesday 22 March 2023 1:27 AM IST

കോട്ടയം : എൽ.എസ്.ഡിയും കഞ്ചാവും കൈവശം വച്ചതിന് അറസ്റ്റിലായ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പിടിയിൽ. മുണ്ടക്കയം ഇടക്കുന്നം വാരിക്കാട്ട് വീട്ടിൽ കിരണിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2021 ഒക്ടോബർ 11 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട്, കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഒ എ.ഷൈൻകുമാർ, എ.എസ്.ഐ കെ.ജി മനോജ്, സി.പി.ഒമാരായ കെ.ടി രഞ്ചു, ടി.എസ് രഞ്ജിത്ത്, റോബിൻ തോമസ്, രഞ്ജിത്ത് എസ്.നായർ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement