കീരവാണി പറഞ്ഞ കാർപ്പെന്റർ ഇതാണോ?

Wednesday 22 March 2023 2:18 AM IST

ഓസ്‌കാർ വേദിയിൽ കീരവാണി പരാമർശിച്ച 'ദ കാർപ്പെന്റേഴ്സ് " ബാൻഡിന്റെ പാട്ടുകൾ ഇന്ന് ഒട്ടുമിക്കവർക്കും സുപരിചിതമായിക്കാണും. ഇവിടെ നമ്മുടെ കൊച്ചിയിലും ഒരു പാട്ടുകാരനായ കാർപ്പെന്ററുണ്ട്. ഗാനമേള വേദികളിൽ സ്വരമധുര ഗാനങ്ങൾ പാടി കൈയ്യടിനേടിയ ഗായകൻ രമേഷ് പൂച്ചാക്കൽ റോയൽ ഫർണിച്ചർ ഷോപ്പിൽ അലമാരയും കട്ടിലുമൊക്കെ ഉണ്ടാക്കുന്ന തിരക്കിലാണ്. പാരമ്പര്യത്തൊഴിലായ ആശാരിപ്പണിക്കാരനായ രമേശ് പൂച്ചാക്കൽ ഗാനമേള ട്രൂപ്പുകളിലെ പ്രധാനഗായകനായിരുന്നു. മുപ്പതു വർഷങ്ങൾക്ക് മുന്നെ ഗാനമേളയ്ക്ക് പോകുന്ന ക്ഷേത്രത്തെക്കുറിച്ചുള്ള ടൈറ്റിൽ സോംഗ് പാടുന്നതിന് ഗാനം എഴുതി നൽകാൻ സുഹൃത്ത് സുരേഷ് കലാഭവൻ പറഞ്ഞപ്പോൾ തളിയാപറമ്പ് ക്ഷേത്രത്തെക്കുറിച്ച് 'തമസിൽ ഞാൻ അലയുകയായിരുന്നു" എന്ന് തുടങ്ങുന്ന വരികൾ കുറിച്ച് രമേഷ് പാട്ടെഴുത്തുകാരനുമായി