വിവാദങ്ങൾക്കിടെ പുതിയ വിശേഷം പങ്കുവച്ച് റോബിൻ; ശ്രീലങ്കയിൽ കിട്ടിയത് ഗംഭീര സ്വീകരണം, വീഡിയോ

Wednesday 22 March 2023 4:43 PM IST

മുൻ ബിഗ് ബോസ് താരം ഡോ. റോബിനെതിരെ വിമർശനങ്ങളും ആരോപണങ്ങളുമൊക്കെ ഉയർന്നിരുന്നു. ഉദ്ഘാടന വേദിയിലും മറ്റും ഉച്ചത്തിൽ സംസാരിക്കുന്നതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ട്രോളുകളും പ്രചരിച്ചിരുന്നു. ഇതിനിടയിൽ തന്റെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് റോബിൻ ഇപ്പോൾ.


ശ്രീലങ്കയിലേക്ക് പോകുന്നതാണ് താരത്തിന്റെ പുതിയ വിശേഷം. കൊച്ചി വിമാനത്താവളത്തിലെ വീഡിയോയും, ശ്രീലങ്കൻ വിമാനത്താവളത്തിലെ വീഡിയോയും റോബിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാലയിട്ടാണ് റോബിനെ അവർ സ്വീകരിച്ചത്. ശ്രീലങ്കൻ വിമാനത്താവളത്തിലെ അധികൃതർക്കും ടൂറിസം വകുപ്പിനും നന്ദി പറഞ്ഞുകൊണ്ടൊരു ക്യാപ്ഷനും വീഡിയോയ്‌ക്കൊപ്പം ഇട്ടിട്ടുണ്ട്.

അതേസമയം, റോബിനെതിരെ യൂട്യൂബിലൂടെയും മറ്റും സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് ആരോപണമുന്നയിച്ചിരുന്നു. ഇയാൾക്കെതിരെ റോബിന്റെ ഭാവി വധു ആരതി പൊടി കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. കാര്യങ്ങൾ ക്ഷമയുടെ പരിധിക്ക് അപ്പുറമായെന്നും ശാലു പേയാടിനെതിരെ എല്ലാ തെളിവുകളും കൈവശമുണ്ടെന്നും ആരതി വ്യക്തമാക്കി.