ഒറീസയിൽ നിന്നും കിലോക്കണക്കിന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് വിൽക്കുന്ന ബികാസ് മാലിക് പിടിയിൽ

Wednesday 22 March 2023 5:31 PM IST

കണ്ണൂർ പഴയ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷാ സ്വദേശിയെ കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്ല്യത്തും പാർട്ടിയും ചേർന്ന് പിടികൂടി. ബികാസ് മാലിക് എന്ന് പേരുള്ള പ്രതിയിൽ നിന്നും 23300/- (ഇരുപത്തി മൂവായിരത്തി മുന്നൂറ്‌) രൂപയും പിടിച്ചെടുത്തു. ഒറീസ്സയിൽ നിന്നും കിലോ കണക്കിന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് ചെറു പൊതികളാക്കി കണ്ണൂർ ആയിക്കര ഭാഗങ്ങളിൽ വിൽക്കുന്നതായി എക്സൈസിന് വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങളാണ് പ്രതിയിലേക്ക് എത്തിച്ചത്. ഇന്നലെ രാത്രി 9.40 മണി സമയത്താണ് 33 കാരനായ പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സർവജ്ഞൻ എം പി, ഗ്രേഡ് പ്രിവെന്റിവ്‌ ഓഫീസർ ദിനേശൻ പി കെ, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്കുമാർ എൻ, സജിത്ത് എം, റോഷി കെ പി, അനീഷ്. പി എന്നിവരും ഉണ്ടായിരുന്നു.

നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ പി ഷാജഹാന്റെ നേതൃത്വത്തിൽ ഉള്ള സംഘവും IB പാർട്ടിയും സംയുക്തമായി അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന വിഴിഞ്ഞം സ്വദേശിയെ പിടികൂടി. കോളിയൂർ ഞാറവിള വീട്ടിൽ 22 വയസ്സുള്ള നിതിൻ എന്ന യുവാവിനെയാണ് 1.3 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഷോൾഡർ ബാഗിനുള്ളിൽ പോളിത്തീൻ കവറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ആന്ധ്രാപ്രദേശിലും ഇയാൾക്കെതിരെ കഞ്ചാവ് കേസ് നിലവിലുണ്ട്.

പാർട്ടിയിൽ ഐ ബി പ്രിവന്റീവ് ഓഫീസർ കെ ഷാജു, പ്രിവന്റീവ് ഓഫീസർ എസ് ഷാജികുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.പി. അനീഷ് കുമാർ ,യു.കെ. ലാൽ കൃഷ്ണ ,എൻ സുഭാഷ് കുമാർ, വി. വിജേഷ് ,എച്ച് .ജി . അർജുൻ ,വി .ജെ, അനീഷ്, ഡ്രൈവർ സൈമൺ എന്നിവരും ഉണ്ടായിരുന്നു.

കണ്ണൂർ പഴയ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷാ സ്വദേശിയെ കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ...

Posted by Kerala Excise on Wednesday, 22 March 2023

Advertisement
Advertisement