ആടുജീവിതം എത്തുന്നു, പൂജ റിലീസായി ഒക്ടോബർ 20ന് തിയേറ്ററുകളിൽ
Thursday 23 March 2023 2:10 AM IST
പൃഥ്വിരാജ് - ബ്ളെസി ടീമിന്റെ ആടുജീവിതം പൂജ റിലീസായി ഒക്ടോബർ 20ന് തിയേറ്ററുകളിൽ. മാജിക് ഫ്രെയിംസ് ആണ് വിതരണം. പാൻ ഇന്ത്യൻ റിലീസായാണ് ആടുജീവിതം എത്തുന്നത്. ഈ വർഷം മേയ് മാസം നടക്കുന്ന കാൻ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടത്താൻ പൃഥ്വിരാജും ബ്ളെസിയും ലക്ഷ്യമിടുന്നുണ്ട്. അമലപോൾ, ശോഭ മോഹൻ എന്നിവരാണ് മലയാളത്തിൽ നിന്ന് മറ്റു താരങ്ങൾ. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം. എ.ആർ. റഹ്മാനാണ് സംഗീതം. കെ.എസ്. സുനിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രശാന്ത് മാധവൻ ആണ് കലാസംവിധാനം. നാലര വർഷം നീണ്ടുനിന്ന ആടുജീവിതത്തിന്റെ ചിത്രീകരണം കഴിഞ്ഞവർഷം ജൂലായ് 14 നാണ് അവസാനിച്ചത്.