പൊലീസുകാരനെതിരെ പീഡന പരാതി: നടപടിയില്ലെന്ന് യുവതി
Thursday 23 March 2023 12:06 AM IST
തൃശൂർ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കാനായി കൈവശം വയ്ക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയിൽ നടപടിയില്ലെന്ന് ആക്ഷേപം.
തൃശൂരിലെ എൻജിനിയറായ യുവതിയാണ് ഇടുക്കിയിലെ സിവിൽ പൊലീസ് ഓഫീസറായ കോതമംഗലം സ്വദേശി അനസിന് എതിരെ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കാനായി സൂക്ഷിച്ച, പ്രതിയുടെ ടാബ് അടക്കം പരാതി നൽകിയിട്ട് എട്ടുദിവസം പിന്നിട്ടെങ്കിലും നടപടിയായില്ല. ഒളിവിൽപ്പോയ പ്രതിയെ പിടികൂടാനാകുന്നില്ലെന്നാണ് പൊലീസിന്റെ മറുപടി. എന്നാൽ പ്രതി യുവതിയുടെ ഫോണിൽ ബന്ധപ്പെടുന്നുണ്ട്. കേസ് പിൻവലിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പ്രതിയെ ടവർ ലൊക്കേഷൻ വച്ച് പിടികൂടാൻ സാധിക്കുമെങ്കിലും നടപടിയെടുക്കുന്നില്ലെന്നും
പ്രതിയെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും കാണിച്ച് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുന്നുണ്ട്.