നാരായണ ഗുരു കോളേജ് ധാരണാപത്രം ഒപ്പുവച്ചു
Thursday 23 March 2023 1:41 AM IST
വെള്ളറട: സ്‌കിൽ പരിശീലനം നൽകുന്നതിന് മഞ്ഞാലുമൂട് നാരായണഗുരു കോളേജ് ഒഫ് എൻജിനിയറിംഗ് ധാരണാപത്രം ഒപ്പുവച്ചു. ഇൻഫോസിസ് ഫൗണ്ടേഷനും നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും പിന്തുണയ്ക്കുന്ന നിർമാന്റെ സംഘടനയായ വിമൻ ഇൻടെക്‌സ് കില്ലിംഗ് പ്രോഗ്രാം സെന്ററുമായി വിദ്യാർത്ഥികൾക്ക് സ്‌കിൽ പരിശീലനം നൽകുന്നതിനും പ്ളേസ്‌മെന്റ് നൽകുന്നതിനുമാണ് ഒപ്പുവച്ചത്. ഇതിന് പുറമെ ഐ.ടി, ഐ.ടി.ഇ.എസ് കമ്പനികളിൽ സ്ത്രീകൾക്ക് തൊഴിൽ നേടുന്നതിനുവേണ്ടി സൗജന്യ പരിശീലനം നൽകുന്നതിനും ധാരണയായി.