സഹകരണതണ്ണീർ പന്തൽ
Thursday 23 March 2023 1:43 AM IST
കല്ലമ്പലം:മണമ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ തണ്ണീർ പന്തൽ സ്ഥാപിച്ചു. മണമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്,സബ് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിലെത്തുന്ന പൊതു ജനങ്ങളുടെ ദാഹശമനത്തിനായാണ് പഞ്ചായത്തിനു മുന്നിൽ തണ്ണീർ പന്തൽ ഏർപ്പെടുത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് ഉദ്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായി.ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി വി.സുധീർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി വി.തമ്പി, പഞ്ചായത്തംഗങ്ങളായ പി.സരേഷ് കുമാർ,മുഹമ്മദ് റാഷിദ്,ബീജ ഷൈജു,ഡയറക്ടർ ബോർഡ് അംഗം എ.എം സാബു, എം.എസ്.സുഷമ,ജാനറ്റ് ഷിബു, മാടപ്പള്ളി കോണം സാബു എന്നിവർ പങ്കെടുത്തു.