വയലിൻ വിദ്വാൻ എം.സുബ്രഹ്മണ്യശർമ്മ അനുസ്മരണം ഇന്ന്

Thursday 23 March 2023 6:09 AM IST

തിരുവനന്തപുരം: വിഖ്യാത വയലിൻ വിദ്വാൻ അന്തരിച്ച പ്രൊഫ.എം.സുബ്രഹ്മണ്യ ശർമ്മയെ അനുസ്മരിക്കുന്ന ചടങ്ങ് എസ്.ആർ. രാജശ്രി സ്കൂൾ ഒഫ് മ്യൂസികിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കും. മണക്കാട് രണ്ടാം പുത്തൻതെരുവിലെ കല്പകനായകി കല്യാണമണ്ഡപത്തിൽ വൈകിട്ട് 5.30ന് മന്ത്രി ആന്റണി രാജു അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും. വിഖ്യാത മൃദംഗവിദ്വാൻ ഡോ. ഉമയാൾപുരം കെ. ശിവരാമൻ വിശിഷ്ടാതിഥിയാകും.അനുസ്മരണപ്രഭാഷണം സുബ്രഹ്മണ്യശർമ്മയുടെ മകനും പ്രമുഖ വയലിൻ വിദ്വാനുമായ എസ്.ആർ. മഹാദേവശർമ്മ നടത്തും. മുൻ മന്ത്രി എം.എ. ബേബി, ജാനകി അമ്മാൾ, കെ.കെ.സുരേഷ് എന്നിവർ ആശംസാപ്രസംഗം നടത്തും. സുബ്രഹ്മണ്യശർമ്മയുടെ മകളും പ്രമുഖ വയലിൻ വിദുഷിയുമായ എസ്.ആർ. രാജശ്രി ആശംസാപ്രസംഗത്തിന് മറുപടി പറയും. പ്രൊഫ. സുബ്രഹ്മണ്യശർമ്മയുടെ കൊച്ചുമകനും എസ്.ആർ. രാജശ്രിയുടെ മകനുമായ മാസ്റ്റർ ജി.ആർ.വൈദ്യനാഥശർമ്മയുടെ വയലിൻ അരങ്ങേറ്റം തുടർന്ന് നടക്കും. രാത്രി 7ന് എസ്.ആർ. മഹാദേവശർമ്മയും എസ്.ആർ. രാജശ്രിയും ചേർന്നുള്ള വയലിൻ ഡ്യുയറ്റ് കച്ചേരി. ഡോ. ഉമയാൾപുരം ശിവരാമൻ മൃദംഗത്തിൽ അകമ്പടിയേകും. ബംഗലുരു ജി. ഗുരുപ്രസന്ന ഗഞ്ചിറ വായിക്കും.