ലോക ജലദിനം ആചരിച്ചു

Wednesday 22 March 2023 9:15 PM IST

കോട്ടയം : വെച്ചൂർ ഗ്രാമപഞ്ചായത്തിൽ എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കുട്ടനാട്, ഹരിത കേരളം മിഷൻ , മാന്നാനം കെ.ഇ കോളേജ് കെമിസ്ട്രി വിഭാഗം എന്നിവരുടെ സഹകരണത്തോടെ ലോക ജലദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ സീനിയർ റിസോഴ്സ് പേഴ്സൺ അജിത് കുമാർ ജലദിന സന്ദേശം നൽകി. മാന്നാനം കോളേജ് അസിസ്റ്റന്റ് പ്രൊഫ.ഡോ. ലിറ്റി ജോസഫ്, അസി.പ്രൊഫ. ഡോ. ജെസ്റ്റി തോമസ്, വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, നവകേരളം കർമപദ്ധതി ഇന്റേൺ നാസിയ നസീർ, ജിബിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.