ഏകദിന ശില്പശാല സംഘടിപ്പിക്കും

Wednesday 22 March 2023 9:16 PM IST

കോട്ടയം: റിജണൽ ഡയറക്ടറേറ്റ് ഓഫ് സ്‌കിൽ ഡവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പിന്റെ ആഭിമുഖ്യത്തിൽ 24ന് രാവിലെ ഒമ്പതു മുതൽ കോട്ടയം ഐഡ ഹോട്ടലിൽ ഏകദിന ശില്പശാല സംഘടിപ്പിക്കും. സബ് കളക്ടർ സഫ്‌ന നസറുദീൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ പ്രിൻസിപ്പാൾ സൂസി ആന്റണി അദ്ധ്യക്ഷത വഹിക്കും. ന്യൂഡൽഹി എം.എസ്.ഡി.ഇയുടെ ഡിഡിജി അനിൽ കുമാർ മുഖ്യാതിഥിയാകും. ആർ ഡി എസ് ഡി ഇ റീജണൽ ഡയറക്ടർ എച്ച്.സി ഗോയൽ, ജോസ് വർഗീസ്, എം.വി ലൗലി, കെ ബി ജയകുമാർ, എസ് ഷിബു, ഫാ. തോമസ് പാണനാൽ തുടങ്ങിയവർ പങ്കെടുക്കും.