ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥരെ ആദരിച്ചു
Thursday 23 March 2023 6:39 AM IST
വർക്കല: ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥരെയും സിവിൽ ഡിഫൻസ് വോളന്റിയർമാരെയും അയിരൂർ എം.ജി.എം സ്കൂൾ ആദരിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിൽ സമയോജിതമായി ഇടപെടുകയും അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്ത ഉദ്യോഗസ്ഥരായ ഷക്കീർ, അഖിൽ, ബിനീഷ് കുമാർ, ശംഭു, രതീഷ്, അഖിൽരാജ്, റജികുമാർ, സിവിൽ ഡിഫൻസ് സേനാംഗങ്ങളായ വിനീത്, മുഹമ്മദ് റംസാൻ, ഫൈസൽ, റജിരാജു എന്നിവരെ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ ആദരിച്ചു. പ്രിൻസിപ്പൽ ഡോ.എസ്.പൂജ, പി.ടി.എ പ്രസിഡന്റ് ഹരിദേവ്, സർക്കിൾ ഇൻസ്പെക്ടർ സുധീർ, പി.ടി.എ സെക്രട്ടറി എസ്.അനിഷ്കർ, വൈസ് പ്രിൻസിപ്പൽ മീര, മഞ്ചുദിവാകരൻ, പിള്ളൈപ്രീത, മോനിഏഞ്ചൽ തുടങ്ങിയവർ പങ്കെടുത്തു.