കർഷക കോൺഗ്രസ് പ്രവർത്തക സമ്മേളനം

Thursday 23 March 2023 4:44 AM IST

കിളിമാനൂർ: കേരള പ്രദേശ് കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവർത്തക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അടയമൺ എസ്. മുരളിധരൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ സമര പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കിനാലുവിള അസീസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ സതീശന്‍, അനുമോൻ,ഗായത്രി,വക്കം അശോകന്‍,സവാദ് ഖാന്‍, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി മണനാക്ക് ഷിഹാബുദ്ദീൻ,തമ്പി,നാസറുദ്ദീന്‍, ജലീല്‍,എന്നിവർ പങ്കെടുത്തു.

Advertisement
Advertisement