വയനാട്ടുകുലവന്‍ തെയ്യംകെട്ട് : സർവ്വകക്ഷി യോഗം 

Wednesday 22 March 2023 10:52 PM IST

കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്ന് ശ്രീവിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന പരിധിയിൽ വരുന്ന ചിത്താരി പൊയ്യക്കര വലിയ പുര തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് മേയ് 9,10, 11 തീയതികളിലായി വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം നടക്കുകയാണ്. തെയ്യംകെട്ട് മഹോത്സവത്തിന്റെ വിജയത്തിനായി ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും മറ്റ് നിയമവിധേയമല്ലാത്ത പ്രവൃത്തികൾ നിയന്ത്രിക്കുന്നതിനും വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ക്ലബ്ബ് പ്രതിനിധികളുടെയും നാട്ടുകാരുടെയും, ജനപ്രതിനിധികളുടെയും സംയുക്ത യോഗം തറവാട്ടിൽ നടന്നു. ഹോസ്ദുർഗ് എസ്.ഐ രാജേഷ് ഉദ്ഘാടനം ചെയ്തു. മഹോത്സവ കമ്മിറ്റി ചെയർമാൻ സി രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. എം.വി. നാരായണൻ, എൻ.വി.അരവിന്ദാക്ഷൻ നായർ, എ.ദാമോദരൻ,വാർഡ് മെമ്പർമാരായ ഷിജു മാസ്റ്റർ, ഇബ്രാഹിം ആവിക്കൽ,സത്യൻ വളപ്പിൽ, സി.വി.തമ്പാൻ, ടി.വി.ശ്രീധരൻ എന്നിവർ സംസാരിച്ചു.ജനറൽ കൺവീനർ. ഐ.കെ.നാരായണൻ സ്വാഗതവും രവി കൊളവയൽ നന്ദിയും പറഞ്ഞു.