പുസ്തകങ്ങൾ കൈമാറി

Thursday 23 March 2023 12:54 AM IST
കണിച്ചുകുളങ്ങര ഗുരുദേവ ക്ഷേത്രത്തിലെ ചതയദിന പ്രാർത്ഥനാ സമാജത്തിനായി ഗുരുഭക്തൻ സംഭാവന ചെയ്‌ത ഗുരുദേവ പുസ്‌തകങ്ങൾ ദേവസ്വം മാനേജർ മുരുകൻ പെരക്കനിൽ നിന്ന് സുമാ വിശ്വംഭരൻ ഏറ്റുവാങ്ങുന്നു

ആലപ്പുഴ: കണിച്ചുകുളങ്ങര ഗുരുദേവ ക്ഷേത്രത്തിലെ ചതയദിന പ്രാർത്ഥനാ സമാജത്തിനായി മുഹമ്മയിലെ ഒരു ഡോക്‌ടർ ശ്രീനാരായണ ഗുരുദേവ ചരിത്രം, ശ്രീനാരായണ ഗുരുദേവ കൃതികൾ, ശ്രീനാരായണ ധർമ്മം എന്നീ പുസ്‌തകങ്ങൾ സംഭാവന ചെയ്‌തു. ചതയദിന പ്രാർത്ഥനയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ദേവസ്വം മാനേജർ മുരുകൻ പെരക്കനിൽ നിന്ന് സുമാ വിശ്വംഭരൻ പുസ്‌തകങ്ങൾ ഏറ്റുവാങ്ങി. ദേവസ്വം കമ്മിറ്റിയംഗം പ്രകാശൻ, പ്രാർത്ഥനാചാര്യൻ, ബേബി പാപ്പാളിൽ, ഡോ. ജയചന്ദ്രബാബു, തങ്കമണി രവീന്ദ്രൻ, ശുഭ, പ്രഭാഷകൻ രാജൻ പല്ലന എന്നിവർ പങ്കെടുത്തു.